ഏറണാകുളം : യൂണിയന് നല്‍കിയ വാക്ക് ലംഘിച്ചു ബാനര്‍ജി റോഡ് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടിയതിനെതിരെ nfpe യുടെ ആഭിമുഖ്യത്തില്‍ 22.03.2011 നു മാര്‍ച്ചും ധര്‍ണ്ണയും നടന്നു. രാവിലെ 10.30 നു ടൌണ്‍ ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് 11.30 നു PMG ഓഫീസിനു മുന്നില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ LDF ലീഡര്‍ സഖാവ് സെബാസ്ട്യന്‍ പോള്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ജനറല്‍ എം കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. P 3 യുനിയന്‍ സര്‍ക്കിള്‍ പ്രസിഡണ്ട് സഖാവ് രവിക്കുട്ടന്‍ തുടങ്ങി മറ്റു സംഘടന നേതാക്കളും , ഇതര സര്‍വീസ് സംഘടന നേതാക്കളും സംസാരിച്ചു.
തുടര്‍ന്ന് നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ അടച്ചു പൂട്ടിയ ഓഫീസ് വാഴക്കാലയില്‍ പുനസ്ഥാപിക്കുന്നതിനു വേണ്ട നടപടികള്‍ എത്രയും വേഗം കൈ കൊള്ളുമെന്ന് PMG ഉറപ്പു നല്‍കി. ഉറപ്പു ലംഘിക്കുന്ന പക്ഷം , തെരഞ്ഞെടുപ്പിന് ശേഷം അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ യൂണിയന്‍ തീരുമാനമെടുത്തിട്ടുണ്ട്.
മാര്‍ച്ചിലും ധര്‍ണ യിലും 500 ഓളം ജീവനക്കാര്‍ പങ്കെടുത്തു.
മാര്‍ച്ചിലും ധര്‍ണ യിലും 500 ഓളം ജീവനക്കാര്‍ പങ്കെടുത്തു.
No comments:
Post a Comment